വാനിലുദിക്കും [F] (മലയാളി മാമന് വണക്കം )
This page was generated on April 24, 2024, 3:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:48.




വാനിലുദിക്കും വാർമതിലേഖേ
വാടരുതേ നിൻ സ്നേഹമുഖം
പാൽക്കടലല്ലോ നമ്മുടെയമ്മ
തായ് വഴിയൊന്നേ നാമറിവൂ
അമ്പിളിയായാൽ അങ്കവുമഴക്
ആമ്പലിനൊന്നിൻ പുഞ്ചിരിയമൃത്
നീയെൻ മിഴിയിൽ നിറദീപം

കുഞ്ഞായ് ഞാൻ മാറുമ്പോൾ നീയെൻ കുഞ്ഞേച്ചി
ഒരു കുന്നായ് ഞാൻ വളരുമ്പോൾ വല്യമ്മ പക്ഷി
ഇൾവെയിലു പോലെ നീ വന്നെൻ തല തോർത്തുമോ
വിരൽ തൊട്ടു ക ഖ ഗ ഘ ങ്ങ എഴുതിക്കുമോ
ഒരു തോരാമഴയായ് ഒരു തീരാകടമായ്
നീ എന്നിലെയെന്നെയുണർത്തി വളർത്തിയ ദേവതയായ്

ദൂരങ്ങൾ ചെന്നാലും ചാരത്തല്ലോ നീ
ഒരു താരാട്ടിൻ താളത്തിൽ അമ്മച്ചന്തം നീ
മുകിലായ് മൂടും സ്നേഹത്തിൻ മിഴി തോരുമോ
മണിദീപം തെളിയാൻ മലർമുറ്റം മെഴുകാൻ
നീ പൊൻ തറവാട്ടിലെ മംഗള പൗർണ്ണമിയായ് വരുമോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts