വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | ഡോ ജി സന്തോഷ് |
ഗാനരചന | സോഹൻ റോയ് |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:45.
നിദ്രതൻ വേദിയിൽ ആടിക്കളിച്ചെത്തും നർത്തകിയാണീ സ്വപ്നം (നിദ്രതൻ) നഷ്ടബോധത്തിൻ ഉമിത്തീയിലെത്തും ഇഷ്ടമനോഹര സ്വപ്നം.. സ്വപ്നം (നിദ്രതൻ) പ്രണയനാണയപ്പുറങ്ങളിലായ് തിരിഞ്ഞിരുന്നവർ നമ്മൾ പ്രണയനാണയപ്പുറങ്ങളിലായ് തിരിഞ്ഞിരുന്നവർ നമ്മൾ മുഖമറിയാതെ മനമറിയാതെ മറന്നിരുന്നവർ നമ്മൾ മുഖമറിയാതെ മനമറിയാതെ മറന്നിരുന്നവർ നമ്മൾ എന്നോ തിരിഞ്ഞുപോയവർ നമ്മൾ (നിദ്രതൻ) കളഞ്ഞുപോയാ കളിപ്പമ്പരമെൻ കരളിനുള്ളിൽകറങ്ങുമ്പോൾ കളഞ്ഞുപോയാ കളിപ്പമ്പരമെൻ കരളിനുള്ളിൽകറങ്ങുമ്പോൾ കളമറിയാതെ കളിയറിയാതെ കരഞ്ഞുപോയവനീ ഞാൻ കളമറിയാതെ കളിയറിയാതെ കരഞ്ഞുപോയവനീ ഞാൻ എന്നും കരഞ്ഞുപോയവനീ ഞാൻ (നിദ്രതൻ) |