വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | സുഭാഷ് ചേർത്തല |
ഗായകര്‍ | പ്രദീപ് പള്ളുരുത്തി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 11 2012 12:25:43.
കെ.കെ.റോഡ്...കെ.കെ.റോഡ്... കെ.കെ.റോഡ്...കെ.കെ.റോഡ്... മനക്കണ്ണില്‍ കനലുമായ് ഇരുളെഴും വഴികളില്‍ വരുന്നിതാ....വിധിയുമായ്...കൂരിരുള്‍ പാതയില്‍ ചിരിച്ചതീ ചിലമ്പിടും ചതുരംഗം ചിതറുവാന്‍ മറ്റാരും കാണാത്ത കണ്ണീരില്‍ കുതിരും കഥ തേടും കെ.കെ.റോഡ്..... മനക്കണ്ണില്‍ കനലുമായ് ഇരുളെഴും വഴികളില്‍.... ഇടറുമീ വഴികള്‍..പൊയ്മുഖം പരതും ഇരുളിലെ വലയില്‍...ഇരകളെ പൊതിയും ചിതയില്‍ നീറും ചകിതസത്യം ചടയമാട്ടുന്നുവോ.... കനവില്‍ കേഴും നനഞ്ഞ സ്വപ്നം തളര്‍ന്നു തേങ്ങുന്നുവോ... കെ.കെ.റോഡ്...കെ.കെ.റോഡ്... കെ.കെ.റോഡ്...കെ.കെ.റോഡ്... മനക്കണ്ണില്‍ കനലുമായ് ഇരുളെഴും വഴികളില്‍.... കുടിലമാം കഥകള്‍...തനുവിനെ തിരയും നിഴലിലെ കഴുകന്‍...അരമലര്‍ നുകരും കരഞ്ഞുനില്‍ക്കും സാമസാക്ഷി വേട്ടയാടുന്നുവോ.... പാപഭാരം വീണുറഞ്ഞ പ്രമദമോതുന്നുവോ.... കെ.കെ.റോഡ്...കെ.കെ.റോഡ്... കെ.കെ.റോഡ്...കെ.കെ.റോഡ്... (മനക്കണ്ണില്‍ കനലുമായ്.....) |