ഭൂമിയ്ക്ക്‌ നീയൊരു ഭാരം (സഹധര്‍മ്മിണി )
This page was generated on April 28, 2024, 3:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:41.
bhoomiykku neeyoru bharam


ഭൂമിയ്ക്കു നീയൊരു ഭാരം
പോകുവതെങ്ങോ നീ
പോകുവതെങ്ങോ നീ
പാപി ചെല്ലുന്നിടം പാതാളം

കനകം വിളയും ഖനികൾ കാണാതെ
കാക്കപ്പൊന്നിനു പോയവനേ
നിന്നെപ്പിന്തുടരുന്നു വിധിയൊരു
നിഴൽ പോലെ കരിനിഴൽ പോലെ
(ഭൂമി....)

പശ്ചാത്താപത്തിൻ ഗംഗയിൽ മുങ്ങി നിന്നി
പാപങ്ങളെന്നിനി തീരും
കണ്ണീർക്കടലിൽ കളഞ്ഞുപോയൊരു
കർപ്പൂരവിളക്കിനിയെന്നു കാണും - എന്നു കാണും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts