റിം ജിം റിം ജിം (തമ്പുരാന്‍കുന്ന് )
This page was generated on May 23, 2024, 11:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 15 2013 01:47:51.

രിംഝിം...രിംഝിം.....തങ്കക്കൊലുസ്സിൽ
സ്വരജതിയായ്....
ധിനധിന്‍ ധിനധിന്‍ നെഞ്ചില്‍ മൃദംഗ-
ത്താളപ്പെരുമഴയായ്...
(രിംഝിം...രിംഝിം.....)
നർ‌ത്തകയാമിനിയെ കുളിർന്നും
നാദതരംഗിണിയെ പൊതിഞ്ഞും
നടനം നടത്താന്‍ അരികില്‍ വരുമോ...
(രിംഝിം...രിംഝിം.....)

വിപഞ്ചിയില്‍ മീട്ടിപ്പാടും ശ്രീരാഗം
വിരലൊന്നു മാറിപ്പോയാല്‍...അനുരാഗം
മിഴികളില്‍ മിന്നിത്തെന്നും ലയലാസ്യം
മനസ്സൊന്നു പാളിപ്പോയാല്‍ പകല്‍പ്പൂരം
യമുനാതടവും മരുവായ് മാറാം
സരയൂനദിയും സരസ്സായ് മാറാം
ഇതു താന്‍ മനസ്സിന്‍ മായാജാലം...
(രിംഝിം...രിംഝിം.....)

പുതുമണ്ണില്‍ മുങ്ങിപ്പൊങ്ങും പുലര്‍കാലം
മഴയൊന്നു മാറിപ്പെയ്താല്‍ ജലം കാലം
കണിപ്പൂക്കള്‍ എങ്ങും മൂടും പൂക്കാലം
കൊടും വേനല്‍ എന്തെന്നാലോ കനല്‍കാലം
നടനം തുടരും പദമൊന്നിടറാന്‍
മിഴിനീര്‍ നുരയും മൊഴികള്‍ തളരാം
ഇതുതാന്‍ മനസ്സിന്‍ മായാജാലം...
(രിംഝിം...രിംഝിം.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts