മാവേലി നാടുവാണീടും കാലം (മഹാബലി )
This page was generated on May 24, 2024, 10:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപരമ്പരാഗതം (നാടോടി)
ഗായകര്‍പി മാധുരി ,കോറസ്‌
രാഗംശങ്കരാഭരണം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:39.
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും

കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
(മാവേലി)

ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍‌പ്പാനില്ല
ദുഷ്ടരെ കണ്‍കൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരില്‍
(മാവേലി)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts