ഒടുവിലൊരു ശോണരേഖയായ്‌ [F] (തിരക്കഥ )
This page was generated on April 25, 2024, 2:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംശരത്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,പ്രിയ മണി ,സംവൃത സുനിൽ ,സോനാനായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:37.
oduviloru shona rekhayaay marayunnu sandhya doore


ഒടുവിലൊരു ശോണരേഖയായ്‌ മറയുന്നു സന്ധ്യ ദൂരേ
ജനിമൃതികള്‍ സാഗരോര്‍മികള്‍ ഒഴിയാതെ ശ്യാമതീരം
പിടയുമീ താരനാളം
പൊലിയാതെ പൊലിയാതെ (ഒടുവിലൊരു...)

പെയ്യാതെ പോയൊരാ മഴമുകില്‍ തുണ്ടുകള്‍
ഇരുള്‍ നീല രാവു നീന്തി വന്നു പൂവുകളായ്‌
ഓഹോ... ഒരു മലര്‍ കണിയുമായ്‌
പുലരിതന്‍ തിരുമുഖം ഇനിയും കാണാന്‍ വന്നുവോ? (ഒടുവിലൊരു..)

ജന്മാന്തരങ്ങളില്‍ എങ്ങോ മറഞ്ഞൊരാ
പ്രിയ ജീവകണമിന്നുതിര്‍ന്നു കതിരൊളിയായ്‌
ഓഹോ..ഒരുമയായ്‌ ജനലഴീ..പഴുതിലൂടണയുമോ?
ഇനിയീ മടിയില്‍ ചായുമൊ? (ഒടുവിലൊരു...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts