ദ ബിഗിനിങ് (ഭ്രമയുഗം )
This page was generated on May 13, 2024, 10:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2024
സംഗീതംക്രിസ്റ്റോ സേവ്യർ
ഗാനരചനദിനനാഥ് പുത്തഞ്ചേരി
ഗായകര്‍അഥീന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 04 2024 15:53:34.


ചെന്തീപ്പൊരി ചിന്തണ ചോലകൾ
ചെന്താരകൾ ചോക്കണതോ
മദയാനകൾ മ്ലാവ് കരിമ്പുലി
കലിവാഴണ കാനനമോ

കരിന്തേളുകൾ വള്ളി കരാളികൾ
കരിമൂടിയ വേടനിതോ
നരചോര പരന്ന പെരുംവഴി
നായാടിയ കാഹളമോ (2)

ധീം ധീം തക ധീം തക ധീം തക
ധീം ധീം തക ധീം തക തോം
തന തോം തക ധീം തക ധീം തക
ധീം ധീം തക ധീം തക തോം

ചാമുണ്ഡികൾ തീഫണമേന്തിയ
ചിതയാളിയ കാലമിതോ
ചുടരൂതിയ പാതകളിൽ ചതി
ഉടലായി വരുന്നവനോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts