പൂമാനമേ (നിറക്കൂട്ട്‌) (അബ്രഹാം ഓസ്‌ലർ )
This page was generated on May 13, 2024, 9:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2024
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍നിതിൻ കെ ശിവ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 17 2024 08:34:04.

പൂമാനമേ ഒരു രാഗമേഘം താ...
പൂമാനമേ ഒരു രാഗമേഘം താ.....

കനവായ്...കണമായ്...ഉയരാൻ...
ഒഴുകാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ...

കരളിലെഴും ഒരു മൗനം...
കസവണിയും ലയമൗനം...
സ്വരങ്ങൾ ചാർത്തുമ്പോൾ
കരളിലെഴും ഒരു മൗനം...
കസവണിയും ലയമൗനം...
സ്വരങ്ങൾ ചാർത്തുമ്പോൾ
വീണയായ് മണിവീണയായ്...
വീചിയായ് കുളിർ‌വാഹിയായ്...
മനമൊരു ശ്രുതിയിഴയായ്...
പൂമാനമേ ഒരു രാഗമേഘം താ...

പതുങ്ങി വരും മധുമാസം...
മണമരുളും മലർ മാസം...
നിറങ്ങൾ പെയ്യുമ്പോൾ
പതുങ്ങി വരും മധുമാസം...
മണമരുളും മലർ മാസം...
നിറങ്ങൾ പെയ്യുമ്പോൾ
ലോലമായ് അതിലോലമായ്...
ശാന്തമായ് സുഖസാന്ദ്രമായ്...
അനുപദം മണിമയമായ്...

പൂമാനമേ ഒരു രാഗമേഘം താ...
കനവായ്...കണമായ്...ഉയരാൻ...
ഒഴുകാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ......


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts