വാനിൽ നിന്നും (തുണ്ട് )
This page was generated on May 10, 2024, 3:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2024
സംഗീതംഗോപി സുന്ദർ
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍പ്രണവം ശശി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2024 12:53:16.
വാനില്‍ നിന്നും താഴെ താഴെ
ഭൂമിയെന്നൊരു തുണ്ട്
ഭൂമിത്തുണ്ടില്‍ വേനലുണ്ട്
കൂടെ പൂമഴയുണ്ട്
വേനല്‍ കൊട്ടും ചൂടും തലയില്‍ കൊണ്ട്
പിന്നെ ചാറ്റല്‍ മഴയും കണ്ട്
ഞാനൊന്നുണ്ട്... നീയൊന്നുണ്ട്...
വാനില്‍ നിന്നും താഴെ താഴെ
ഭൂമിയെന്നൊരു തുണ്ട്
ഭൂമിത്തുണ്ടില്‍ വേനലുണ്ട്
കൂടെ പൂമഴയുണ്ട്

നേടാനും വാഴാനും ചുമ്മാ പൂതികൊണ്ട്
വീഴാനും നോവാനും ശീലം തീര്‍ത്തു ജന്മം
ആരുമില്ലാ കൂരിരുളില്‍
ആളിക്കത്തും പ്രാണനായ് നിന്നേ
തീയണഞ്ഞതിന്നൊടുവില്‍
നീ വരുമ്പഴോ..
മനസ്സെന്ന തുണ്ടിലെ വിളവായ സൗഹൃദം
കനിവില്‍ പകര്‍ന്നു നീ തരുമ്പോഴോ..

വാനില്‍ നിന്നും താഴെ താഴെ
ഭൂമിയെന്നൊരു തുണ്ട്

ഒറ്റയ്ക്ക് നിക്കണ ചെടിയേ
വാടല്ലെ വാടല്ലെ ചെടിയേ
കട്ടയ്ക്ക് ഞാനുണ്ട് ഗഡിയേ
പൊട്ടിച്ചിരിക്കടാ വെറുതേ

ഒറ്റയ്ക്ക് നിക്കണ ചെടിയേ
ചുമ്മാ പറ്റയ്ക്ക് വാടല്ലേ ചെടിയേ
കട്ടയ്ക്ക് ഞാനുണ്ട് ഗഡിയേ
ഒന്ന് പൊട്ടിച്ചിരിക്കടാ വെറുതേ

ഒറ്റയ്ക്ക് നിക്കണ ചെടിയേ
ചുമ്മാ പറ്റയ്ക്ക് വാടല്ലേ ചെടിയേ
കട്ടയ്ക്ക് ഞാനുണ്ട് ഗഡിയേ
ഒന്ന് പൊട്ടിച്ചിരിക്കടാ വെറുതേ

എനിക്കുള്ള മൈതാനം നിനക്കുള്ള മൈതാനം
കളിപ്പന്ത് തട്ടാടാ നമുക്കൊന്നായ്
ഇടയ്‌ക്കൊന്ന് കൊണ്ടാലും തുടക്കം പിഴച്ചാലും
കളിക്കപ്പ് നേടാടാ ജയിക്കാം
പകുതി വഴിയില്‍ ഒരു കര
തെളിഞ്ഞു തുടങ്ങി തലവര
അകലയല്ലടാ മറുകര തടുക്കുവാനാരാടാ
പകുതി വഴിയില്‍ ഒരു കര
തെളിഞ്ഞു തുടങ്ങി തലവര
അകലയല്ലടാ മറുകര തടുക്കുവാനാരാടാ

ഒറ്റയ്ക്ക് നിക്കണ ചെടിയേ
ചുമ്മാ പറ്റയ്ക്ക് വാടല്ലേ ചെടിയേ
കട്ടയ്ക്ക് ഞാനുണ്ട് ഗഡിയേ
ഒന്ന് പൊട്ടിച്ചിരിക്കടാ വെറുതേ

ഒറ്റയ്ക്ക് നിക്കണ ചെടിയേ
ചുമ്മാ പറ്റയ്ക്ക് വാടല്ലേ ചെടിയേ
കട്ടയ്ക്ക് ഞാനുണ്ട് ഗഡിയേ
ഒന്ന് പൊട്ടിച്ചിരിക്കേണ്ട നിമിഷം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts