കളിയോടമിതില്‍ (അവകാശി )
This page was generated on April 27, 2024, 7:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1954
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കമുകറ പുരുഷോത്തമൻ ,വി എൻ സുന്ദരം ,ലളിത തമ്പി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,മിസ് കുമാരി ,എസ് പി പിള്ള ,മുതുകുളം രാഘവൻപിള്ള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:48.
 
(സ്ത്രീ) കളിയോടമതില്‍ പോയിടാം
ഗാനങ്ങള്‍ പാടി ജയം നേടി -
യുല്ലാസമായി ദൂരെ ദൂരെ
(പു.1) (കളിയോട)
ദൂരെ ദൂരെ ഓ ദൂരെ ദൂരെ
(സ്ത്രീ) ഓ... ദൂരെ ദൂരെ ഓ ദൂരെ ദൂരെ

(പു.1) കൈവിലങ്ങുകള്‍ പൊട്ടിപ്പോയെടാ
കായലിന്‍ കളിയോടത്തില്‍
(പു.2) കാണിക്കാമിനിക്കൈക്കരുത്തെടാ
തോണിയില്‍ തുഴഞ്ഞായത്തില്‍
(പു.3) ഇനിയെന്‍ ജീവിതലക്ഷ്യത്തി
ലെത്തേണം മോദാല്‍

(സ്ത്രീ) അതിനേകീടാമെന്‍ ജീവന്‍
ഞാനുമെന്‍ നാഥാ
ഇനിയെല്ലാരും നാമൊന്നായു്
ചെല്ലേണം വേഗാല്‍
ജയം നേടിയുല്ലാസമായു്
ദൂരെ ദൂരെ - ദൂരേ - ദൂരേ ഓ

(പു.1) കാറുകൊള്ളുമ്പോള്‍ കായല്‍വെള്ളത്തില്‍
കാണും ഞാനെന്റെ പാറുവെ
(പു.2) കള്ളുതുള്ളിയെന്നുള്ളില്‍ ചെല്ലുമ്പോള്‍
കാണും ഞാനുമെന്‍ റാണിയെ
(ഗ്രൂ) തടുക്കും വൈരിയെ മടക്കും
നമ്മളിന്നടുക്കുമക്കരെയോടത്തില്‍
മിടുക്കുണ്ടെങ്കിലോ തടുത്തുകൊള്ളടാ
മീശക്കൊമ്പനെ മാറിക്കോ
മിടുക്കുണ്ടെങ്കിലോ തടുത്തുകൊള്ളടാ
മീശക്കൊമ്പനെ മാറിക്കോ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts