വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | ജിക്കി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:41.
ഗ്രാമത്തിന് ഹൃദയം സ്നേഹത്തിന് നിലയം ഗ്രാമത്തിന് ഹൃദയമെ സ്നേഹത്തിന് നിലയം ആനന്ദം അലതല്ലും ക്ഷേമാലയം ഹാ പാരിതില്‍ ശാന്തിതന്‍ നിലയം ആ........... പൂന്തെന്നലിലോടി നല്പൊന്മണി തേടി പാടത്തു പാറിടുന്ന മാടപ്പിറാവേ പാടൂ നീ ഗ്രാമത്തിന് ഗാനം വിയര്‍ത്തൊഴുകും കര്ഷകന് മണ്ണുപൊന്നാക്കിമാറ്റി മരുഭൂമിയെപ്പോളുമേ മായാമോഹനമാക്കി ഇവിടെവിളഞ്ഞു കതിരണിയുന്നു നാടിന് സൌഭാഗ്യമാകെ സുരലോകത്തെക്കാളും കേമം സുന്ദരമാകും ഈ ഗ്രാമം ഗുണമുള്ളമണ്ണിന് മാറില്‍ നിന്നും കനകം വിളയുന്ന ഗ്രാമം ഹാ..... ഗ്രാമത്തിന് ഹൃദയം.... |