സതിയുണരുന്നു ചിതയിൽ നിന്നും (സെക്ഷൻ 306 IPC )
This page was generated on May 14, 2024, 8:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2023
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനകൈതപ്രം
ഗായകര്‍പി ജയചന്ദ്രൻ ,ഇന്ദുലേഖ വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാഹുല്‍ മാധവ്
ഗാനത്തിന്റെ വരികള്‍
Last Modified: February 07 2023 03:03:29.
സതിയുണരുന്നു ചിതയിൽ നിന്ന് ഹിമഗിരി കന്യക പോലെ
ജന്മബന്ധം മായില്ലല്ലോ തമ്മിൽ ചേരാതെ
നിൻ മുകിലഴകിൽ മാരിവില്ലായ് ഉണർന്നുമായും
ഞാനെന്നും ഇനി വിരിയുവാനാമോ തമ്മിൽ
സതിയുണരുന്നു ചിതയിൽ നിന്ന് ഹിമഗിരി കന്യക പോലെ

ആകാശ ദീപം ആശാദീപം ആർദ്ര നിലാവിൻ നാളം
തെന്നൽ കയ്യാൽ താനെയണഞ്ഞു പോൻ വിളക്കിൻ തിരിനാളം
മെയ്യോട് മെയ്യിൽ ചേർന്നലിയുന്നു പ്രണയം പൗർണ്ണമിയായ്
സതിതൻ പ്രണയം പൗർണ്ണമിയായ്
ജീവൻ തേടും പ്രണയം പ്രാണനിലൊഴുകും പ്രണയം
നമ്മിലുണരും പ്രണയം പ്രണയം

ഓരോ പൂവും ഓരോ രാവും പ്രണയസുഗന്ധികളായി
മിഴിയിൽ നിറയെ മൊഴിയിൽ നിറയെ മാനസ രാഗതരംഗം
മൃദുലനിശ്വാസം അനുരാഗിലമായ് ഹൃദയോന്മാദം നീയെൻ ഹൃദയോന്മാദം

ഓർമ്മകളെല്ലാം മധുരം തിരുവോണനിലാവിൻ മധുരം
തമ്മിൽ കാണും നിമിഷം മധുരം
സതിയുണരുന്നു ചിതയിൽ നിന്ന് ഹിമഗിരി കന്യക പോലെ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts