കരയാമ്പല്‍ പൂവും (ഭാര്യ സ്വന്തം സുഹൃത്ത് )
This page was generated on May 24, 2024, 3:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍വിധു പ്രതാപ് ,അപര്‍ണ്ണ രാജീവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗതി ശ്രീകുമാര്‍ ,മുകേഷ് ,തിലകൻ ,ഉർവ്വശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:32.
karayaampal poovum thudu roja malarum


കരയാമ്പൽ പൂവും തുടു റോജാമലരും
തിരുമുൽക്കണി വെയ്ക്കും പിറന്നാളു വന്നു
ഒരു മധുര കേക്കിൽ മെഴുതിരികൾ പൂത്തു (2)
കുളിർ കാറ്റേ കുളിർകാറ്റേ
മലർനാളം ഊതി ഊതി നീ കെടുത്തൂ (കരയാമ്പൽ..)


മമ്മിക്കും പപ്പക്കും പൊന്നോമനമോൾക്കും
ജന്മാന്തരസൗഹൃദമാണൻപാർന്നൊരു വീട്
പുൽകൂട്ടിലെ ഉണ്ണിപ്പൂ കൺചിമ്മും നേരം
പൂത്തുമ്പികൾ ഓശാനകൾ പാടി വരും വീട്
താളത്തിലൊലീവിലകൾ ആലോലം വീശി
മാലാഖകൾ പാടി വരും താഴത്തെ വീട്
ഈ വീട് നമ്മുടെ സൗഹൃദക്കൂട്
ഈ വീട് നമ്മുടെ സ്നേഹത്തിൻ കൂട് (കരയാമ്പൽ...)


കാക്കക്കുയിൽ പാടുന്നൊരു കാവുകളിൽ പോകാം
കാറ്റേറ്റു തൈത്തെങ്ങുകളാടുന്നതു കാണാൻ
മുക്കുറ്റിപ്പൂ വിരിയും മുറ്റങ്ങൾ കാണാൻ
മൂവന്തി തിരി വെയ്ക്കും മുല്ലത്തറ കാണാൻ
മണ്ണിൽ പുതുമഴ പെയ്തൊരു മണമൊന്നു മുകരാൻ
എന്തെന്തു മോഹം വഴിയറിയില്ല പോകാൻ
ഈ വീട് നമ്മുടെ സൗഹൃദക്കൂട്
ഈ വീട് നമ്മുടെ സ്നേഹത്തിൻ കൂട് (കരയാമ്പൽ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts