വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ചക്രവാകം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:31.
ഉം ഉം ഉം.. ആ...ആ...ആ മാണിക്യശ്രീകോവിൽ നീയെങ്കിൽ...അതിൽ മായാവിഗ്രഹം ഞാനല്ലേ... കാഞ്ചനമണിദീപം നീയെങ്കിൽ...അതിൻ കർപ്പൂരത്തിരിനാളം ഞാനല്ലേ..... ഉം ഉം ഉം ..ആ..ആ..ആ എൻ നെഞ്ചിൽ തുടികൊട്ടും ചിന്തകളെല്ലാം.... നിൻ നാവിൽ പുഷ്പിയ്ക്കും വാക്കുകളായ്... എന്നന്തരാത്മാവിൻ ആനന്ദരശ്മികൾ നിന്നധരം ചൂടും ചന്ദ്രികയായ്... നിൻ മിഴിതൻ മൌനസങ്കീർത്തനം... എൻ മനസ്സിൻ തിരുവാഭരണം... മാണിക്യശ്രീകോവിൽ നീയെങ്കിൽ...അതിൽ മായാവിഗ്രഹം ഞാനല്ലേ... കാഞ്ചനമണിദീപം നീയെങ്കിൽ...അതിൻ കർപ്പൂരത്തിരിനാളം ഞാനല്ലേ..... എൻ മുന്നിൽ വിടരുന്ന പൂവുകളെല്ലാം... നിന്നുള്ളിൽ നിറം ചാർത്തും മോഹങ്ങളായ്.... നീയെന്ന രാഗവും ഞാനെന്ന താളവും നിത്യാനുരാഗമാം സംഗീതമായ്..... നിൻ തപസ്സിന്നുഷഃസന്ധ്യോദയം എൻ മനസ്സിൻ ധ്യാനപുണ്യോദയം... മാണിക്യശ്രീകോവിൽ നീയെങ്കിൽ...അതിൽ മായാവിഗ്രഹം ഞാനല്ലേ... കാഞ്ചനമണിദീപം നീയെങ്കിൽ...അതിൻ കർപ്പൂരത്തിരിനാളം ഞാനല്ലേ..... ഉം ഉം ഉം.. ആ..ആ....ആ ഉം ഉം ഉം.. ആ..ആ....ആ |