ദൈവമേ കരുണാ സാഗരമേ (അച്ഛന്‍ )
This page was generated on March 29, 2024, 9:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംപി എസ്‌ ദിവാകര്‍
ഗാനരചനഅഭയദേവ്
ഗായകര്‍കോഴിക്കോട് അബ്ദുൾ ഖാദർ ,കവിയൂര്‍ രേവമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:36.


ദൈവമേ കരുണാ സാഗരമേ
ചരണാംബുജമേ ആശ്രയമായ് മേ
സകലഗുണാകരമേ
(ദൈവമേ....)

മംഗലദാതാ ഹേ ജഗന്നാഥാ
സ്നേഹപാവനപരമപാദാ
പരമാനന്ദമേ
(ദൈവമേ....)

ചപലജീവിതപാഴ്സുഖങ്ങളില്‍
മുഴുകാനാശയെഴാതെ
പാപചിന്തകളില്‍ മൂടുപെടാതെ
നീയേ കാത്തരുള്‍ ദേവാ
സത്യ സനാതനമേ
(ദൈവമേ....)


മാനധനാദികളെല്ലാം നീയേ
മാനവനാശാകേന്ദ്രം നീയേ
ശാശ്വതസുഖവും പാരില്‍ നീയേ
കനിയൂ ദയാനിധേ
(ദൈവമേ...)




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts