മാരിക്കുളിരേ (സൗരയൂഥം )
This page was generated on April 28, 2024, 4:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 12 2023 17:00:31.
മാരിക്കുളിരേ... തേടി വരുമോ...
മാനസപ്പൊയ്‌കയിൽ... മൌന സംഗീതമായ്...
നിലാവിൻ മണിയറയിൽ...
കിനാവിൻ കണിമലരായ്...
മാരിക്കുളിരേ... തേടി വരുമോ...

ആയിരമായിരം മോഹങ്ങളിൽ
ആതിര രാവിൻ തീരങ്ങളിൽ
ആയിരമായിരം മോഹങ്ങളിൽ
ആതിര രാവിൻ തീരങ്ങളിൽ
നീയൊരു വിരഹിണിയായ്
കുളിരിൻ വാസന്ത ചന്ദ്രിക നിറഞ്ഞൂ
മുരളീഗാന മധുരം നിന്റെ ഈ രാഗവും...
മാരിക്കുളിരേ... തേടി വരുമോ...

ഏകാന്ത സുന്ദര യാമങ്ങളിൽ
മൂകാനുരാഗത്തിൻ വീഥികളിൽ
ഏകാന്ത സുന്ദര യാമങ്ങളിൽ
മൂകാനുരാഗത്തിൻ വീഥികളിൽ
നീയൊരു പൂവിതളായ്
തരള താരുണ്യ ഗന്ധങ്ങളറിഞ്ഞൂ
സഖി നീയെന്റെ ഹൃദയം തേടി ഈ ജന്മവും...
മാരിക്കുളിരേ... തേടി വരുമോ...
മാനസപ്പൊയ്‌കയിൽ
മൌന സംഗീതമായ്...
നിലാവിൻ മണിയറയിൽ
കിനാവിൻ കണിമലരായ്
കിനാവിൻ കണിമലരായ്
കിനാവിൻ കണിമലരായ്...
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts