വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | ഘണ്ഠശാല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:32.
(പു) ആഗതമായിതാ പുഷ്പകാലം ആത്മസഖി നിന് വിലാസലോലം (സ്ത്രീ) അഴകില്‍ ജീവിത സുകൃതമൊട്ടുകള് അണിയും മാലതി വല്ലി വിരിയും കണ്ണോടു വിരിയും വാടിയില്‍ വരിക മോടിയില്‍ പോകാം (പു) മാമര പൊന്നൂഞ്ഞാലാടിടാമോ മാവേലിപ്പാട്ടുകള്‍ പാടിടാമോ മാമരപൊന്നൂഞ്ഞാലാടിടാം (സ്ത്രീ) ചെണ്ടിന്‍ നന്മധുതെണ്ടിവന്നിടും വണ്ടിന്പ്പാട്ടുകള് പാടി മണ്ടിടും കുളിര് കാറ്റിലുത്സവം കൊണ്ടു ലീലകളാടി (പു) ആനന്ദവീചികള്‍ താണു പൊങ്ങി ആരംഗം കാണുകിലെന്തു ഭംഗി (സ്ത്രീ) ചെറുതിരക്കരം തഴുകിപ്പോരുമീ ചേരുമാഴിതന് തീരേ പല കളിയെഴും പറവ ചാര്ത്തുപോല് പാടിയെത്തിടാം ചാരെ (പു) ആനന്ദമേഘമായു് ഞാനുയര്ന്നാല് ആരോമലേ നീയിന്നെന്തു ചെയ്യും (സ്ത്രീ) തരളതാരകള് തഴുകിടാതെയില്ലൊ - രു മുകിലുമാ വാനില്‍ സകലം സുന്ദരം സമയം മോഹനം വരികസൗഹൃദം നേടാം (ഡു) ആഗതമായിതാ പുഷ്പകാലം ആത്മസഖി നിന് വിലാസലോലം |