ആലാപനം [പു] (ഗാനം )
This page was generated on May 18, 2024, 11:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
അഭിനേതാക്കള്‍അംബരീഷ് ,ലക്ഷ്മി ,പൂർണ്ണിമ ജയറാം ,ഷാനവാസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:59.

ആ...ആ..ആ..ആ..ആ....
ആ...ആലാപനം.......ആ....ആലാപനം...
ആ....ആ...ആ....ആലാപനം

ആലാപനം...ആലാപനം
അനവദ്യ സംഗീതാലാപനം
അനാദി മധ്യാന്തമീ വിശ്വചലനം
അനവദ്യ സംഗീതാലാപനം (ആലാപനം )

കോടാനുകോടി ശ്രുതികളിലുണരും
കോടാനുകോടി സ്വരങ്ങളിലൂടെ
അജ്ഞാതമാം കളകണ്ഠത്തില്‍നിന്നും
അഭംഗുരമായ് അനുസ്യൂതമായ് തുടരും
ആലാപനം ( ആലാപനം )

ജീവനസങ്കല്പ ലഹരിയില്‍ മുങ്ങും
ഈ വസുന്ധര ഒരു ദുഃഖരാഗം
ഗിരിനിരകള്‍ അതിന്നാരോഹണങ്ങള്‍
അംബോധികള്‍ അതിന്നവരോഹണങ്ങള്‍ (ആലാപനം )

താരാപഥത്തെ നയിക്കുമീ താളം
സത്യമായ് തുടിപ്പൂ പരമാണുവിലും
ആരു വലിയവന്‍ ആരു ചെറിയവന്‍
ഈ സച്ചിദാനന്ദ സംഗീത മേളയില്‍ ( ആലാപനം )

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts