ശാന്തിയുടെ തീരങ്ങള്‍ [പു] (ബ്രഹ്‌മാസ്‌ത്രം )
This page was generated on May 6, 2024, 3:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവിജയ്‌ കൃഷ്ണ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാമചന്ദ്രന്‍ ,കനകലത ,സൈജു കുറുപ്പ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:58.

ശാന്തിയുടെ തീരങ്ങള്‍
രാവണന് നല്കുന്നോ
സീതയുടെ കണ്ണീരില്‍
രാമകഥ മായുന്നോ
ഭഗവാന്റെ സ്വന്തം നാട്ടില്‍
പക പുകയുമോരോ നാളില്‍
നിണമണിയും ഈറന്‍ മണ്ണില്‍
നോവിന്‍ ശംഖമോ
ഹരേ .....
ശാന്തിയുടെ തീരങ്ങള്‍
രാവണന് നല്കുന്നോ

അവനവന്‍ സ്വാര്‍ത്ഥനാകും
ധനവാന്റെ മന്ത്രം നാവില്‍
ഗുണപാഠമല്ലേ ഇന്നെങ്ങും വേദാന്തമായ്
കലഹമാണെങ്ങുമെങ്ങും
അധികാരമോഹം ചൂടും
പദയാത്ര കാണുന്നു നമ്മള്‍ നിസ്സംഗരായി
വിധിയെന്ന പേരും ചൊല്ലി
ഇരുളിന്റെയേതോ കൂട്ടില്‍
വിധിയെന്ന പേരും ചൊല്ലി
ഇരുളിന്റെയേതോ കൂട്ടില്‍
സ്നേഹമെന്ന ബന്ധുവിന്റെ മനസ്സ് മുറിയെ
ദൈവം ദൂരെയേ.....
(ശാന്തിയുടെ )

ഉയിരിലെ മൂല്യമിന്നോ
അപമാന ഭാരം പേറി
വനവാസമായി എങ്ങെങ്ങോ ഏകാകിയായി
ഉലകിലെ നീതിമാനോ
രണഭൂവില്‍ ഏതോ കോണില്‍
ശരശയ്യ മേലെ കേഴുന്നോ കൊഴിഞ്ഞപോലെ
മനസ്സാക്ഷിയില്ലാതായി
മതഭ്രാന്ത്‌ വല്ലാതായി
മനസ്സാക്ഷിയില്ലാതായി
മതഭ്രാന്ത്‌ വല്ലാതായി
കള്ള മന്ദഹാസമുള്ള
കനിവിന്‍ ഉറവേ
എന്തേ മൌനമായ് ?...
(ശാന്തിയുടെ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts