പുതുമഴയായ് [Pathos] (മുദ്ര )
This page was generated on May 7, 2024, 12:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുധീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:51.

പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം
കടവിലെ കിളികൾ തൻ കനവിലെ മോഹമായ്
പുഴയിലെ ഒളങ്ങൾ തേടും
(പുതുമഴയായ് ...)

താളം മാറി ഓണക്കാലം പോയി
വേലക്കാവിൽ വർണക്കോലം മാറി
തീരം തേടി അന്തിക്കാറ്റും പോയി
കൂട്ടിന്നായ് കൂടാരം മാത്രം
ഉൾകുടന്നയിതിൽ ആത്മനൊമ്പരമിതേറ്റു ഞാനിന്നു പാടാം (2)
(പുതുമഴയായ്....)

കന്നിക്കൊമ്പിൽ പൊന്നോലത്തൈ തൊട്ടു
ഓടക്കാറ്റിൽ മേഘത്തൂവൽ വീണു
ആനന്ദത്തിൽ പൂരക്കാലം പോയി
കൂട്ടിന്നായ് കൂടാരം മാത്രം
വെണ്ണിലാവിലീ മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം (2)
(പുതുമഴയായ്..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts