മധുരം തിരുമധുരം (ലവ്‌ ലെറ്റര്‍)
This page was generated on May 26, 2024, 11:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംകെ ജെ ജോയ്‌
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ ജെ യേശുദാസ് ,ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:33.

ഉം...ഉം....ഉം....
മധുരം തിരുമധുരം
മാരമഹോത്സവ തിരുമധുരം
മധുരം തിരുമധുരം...ഉം ഉം ഉം ഉം...
ഹൃദയം പരിമൃദുലം ഉംഹും
തുറന്നാല്‍ മദനഗൃഹം
എന്നരുകില്‍ നീയണഞ്ഞാല്‍...
നിന്‍ കവിള്‍പ്പൂമുത്തെടുക്കും
നിന്‍ ചിരിതന്‍ പൂവിറുക്കും....

ശ്യാമള പുഷ്പദലങ്ങളാല്‍ ഞാന്‍...
ആ ആ ആ ആ..
ശ്രീകല നിന്നെ തഴുകിനില്‍ക്കും...
ആ ആ ആ...
ഉം ഉം ഉം........

മധുരം തിരുമധുരം..ആ..
മാരമഹോത്സവതിരുമധുരം..ആഹാ...
മധുരം തിരുമധുരം...ഉം ഉം ഉം ഉം...
അധരം മലര്‍മുകുളം..ഉംഹും....
വിടര്‍ന്നാല്‍ മധുചഷകം...
എന്നരുകില്‍ നീയിരുന്നാല്‍...
നിന്‍ മെയ്യില്‍ ഞാന്‍ പടരും
നിന്‍ ചൊടിതന്‍ തേന്‍ നുകരും...

മാദകമല്ലീശരങ്ങളാല്‍ ഞാന്‍...
ആ ആ ആ ആ....
മാധുരി നിന്നെ പൊതിഞ്ഞുറക്കും....
ആ...ആ..ആ..
ഉം ഉം ഉം

മധുരം തിരുമധുരം..ആ....
മാരമഹോത്സവതിരുമധുരം..ആ....
മധുരം തിരുമധുരം...ഉം ഉം ഉം ഉം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts