വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,ഗീതു മോഹൻദാസ് ,സംയുക്താ വർമ്മ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:21.
വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ വാനത്തുദിച്ചൊരു പൂത്താരം രാസനിലാ തൂവാല ആശ തൻ ചക്രവാള സീമയിൽ നിന്നും നീയെൻ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചൽ (വാലിട്ടെഴുതിയ...) നിനക്കായ് നട തുറന്നു കനകപൗർണ്ണമി നീലാമ്പൽ ചുണ്ടിലുറഞ്ഞു നറുതേൻ തുള്ളി പാവാടത്തുമ്പു ഞൊറിഞ്ഞു തെന്നൽ കൈകൾ വഴിയിൽ നിഴലിതളിൽ നീരാളം ഉറങ്ങാൻ വിരിയൊരുക്കാൻ അരയന്ന തൂവൽ (വാലിട്ടെഴുതിയ...) പരിണയ കഥയൊരു നാൾ കതിരണിയുമ്പോൾ കളിയും ചിരിയഴകും നടയിറങ്ങുമ്പോൾ കണ്ണേ നിൻ കണ്ണീരെൻ കരളിൽ കൊള്ളും കഥനം തൂമിന്നൽ കനലാകും എന്നും നീ പോവരുതെന്നെൻ ഹൃദയം തേങ്ങും (വാലിട്ടെഴുതിയ...) |