പുറപ്പെടുന്നു (മിശിഹാ ചരിത്രം )
This page was generated on April 28, 2024, 8:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജോസഫ്‌ കൃഷ്ണ ,ബി. ഗോപാലം
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:20.

പുറപ്പെടുന്നു സ്നേഹരഥം
പിറന്നിടുന്നു ക്ഷമായുഗം
മനുഷ്യനായ് നീ ദൈവമേ
ഉരുകി നൽകി കാന്തിപഥം
(പുറപ്പെടുന്നു...)

പ്രഭോ ...പ്രഭോ...
മനുഷ്യൻ ചെയ്തൊരു പാപം
മരക്കുരിശായാ തോളിലേറി (2)
പരിശുദ്ധ പിതാവേ നിൻ പ്രിയ പുത്രൻ (2)
വരുവാനായവൾ കാത്തു നിന്നു
കാത്തു നിന്നു..

ദീനർക്കവനന്നേകിയൊരപ്പം
പാപി തൻ കൈയ്യിൽ കല്ലായ് തീർന്നു
പാപക്ഷമാപണം നേടിയ ഹ്ര്6ദയങ്ങൾ (2)
നിന്ന നിലയ്ക്കേ നീരായുരുകി
നീരായുരുകി

സ്ത്രീകളേ എന്നെക്കുറിച്ച് കരയേണ്ട
നിങ്ങളെക്കുറിച്ചും നിങ്ങളുടെ മക്കളെക്കുറിച്ചും കരയുക

ദേശം അസൂയ ആശ്ചര്യം മുൾക്കിരീടം അണിയിച്ചു
സ്നേഹം സേവനം ത്യാഗം
ഇവയോ രക്തമായൊഴുകുന്നു
ഒഴുകുന്നു...

ആലംബമറ്റവർക്കാശ്രയമരുളുവാൻ
പൊന്മേനിയിൽ ചാട്ടകൾ വീഴുന്നു
അജയ്യന്നവന്നും തളരുന്നുവെന്നോ
അബലകൾ തേങ്ങിക്കരയുകയല്ലേ
കരയുകയല്ലേ
(പുറപ്പെടുന്നു...)

പുൽക്കൊടിയെയും സ്നേഹിച്ചവനേ
ദുഃഖിതരുടെ പ്രിയ നായകനേ (2)
ചിത്രവധം ചെയ്യുന്നതു കണ്ടു
ദിക്കുകൾ പോലും നടുങ്ങുകയായ്
ദിക്കുകൾ പോലും നടുങ്ങുകയായ്

പരമഗുരുവാം രക്ഷകൻ തന്റെ പവിത്ര പാദങ്ങൾ
പാപികൾക്കായ് ചോര ചൊരിയുന്നു
അഭിഷേകമായ് രക്താഭിഷേകമോ
വാനപുത്രനായ് നാമൊരുക്കി

കല്ലുകൾ പോലും കരയുന്നിവിടെ
നിലയറിയാത്തൊരു
നിലയറിയാത്തൊരു
നിലയറിയാത്തൊരു
നിലയറിയാത്തൊരു
നിലയറിയാത്തൊരു
പരീശരാ പരീശരാ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts