വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജോസഫ് കൃഷ്ണ ,ബി. ഗോപാലം |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:20.
ദൈവവുമിന്നൊരു കെട്ടുകഥ മനം ഭാവന ചെയ്യും പഴയകഥ (2) നേരെ നടന്നാൽ ഗതിയില്ല ഈ കുരുടനു പിന്നെ വഴിയെന്ത് (2) (ദൈവവു.....) കലഹം കലുഷം മോഹം പരിദേവനം രോദനം ദ്വേഷം (2) എല്ലാം കാണുന്നേരം ഗദ്ഗദം കേൾക്കുന്നേരം രക്ഷകനായ് സംരക്ഷകനായ് ഇല്ലില്ലൊരുവനുമെന്നോതും (ദൈവവു.....) തായും താതനും ഗുരുവുമിരിക്കാൻ ഹൃദയം കോവിലാക്കീ ഞാൻ (2) എന്റെ ഭൂമിയൊരു വെറും കൂട് മനുഷ്യൻ കൂട്ടിലെ കിളിയല്ലോ ഭക്തിയിൽ ഭീതിയിൽ മുങ്ങിടുവോർ എന്നും ഉരുവിടുമീശ്വരഗാനങ്ങൾ (ദൈവവു.....) |