വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ബിജു നാരായണൻ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:19.
ഇന്ദ്രനീലരാവുപോലെ തരളമായ് രാഗലോലയാം സന്ധ്യയായ് പാഴ്മരുഭൂവില്‍ പുതുമഴതൂവും തിരുഹൃദയം പോലെ യമുനേ........പാടൂ....പ്രിയ ഗീതം... ഇന്ദ്രനീലരാവുപോലെ തരളമായ് ഇന്ദ്രനീലരാവുപോലെ തരളമായ് ഈ വേളയില്‍ ...മധുരോദാരയായ് പ്രാണതന്ത്രി മീട്ടി മെല്ലെ ഉണരൂ ദേവീ (ഈ വേളയില്‍ .....) ദിവ്യമാം സംഗീതമായ് ആയിരം ജന്മങ്ങളില് തേടീ....നിന് കാരുണ്യം........ നീയരുളിയ തിരുവായ് മൊഴി മധുരം...മധുരം... (ഇന്ദ്രനീല രാവുപോലെ........) നിന് സാന്ദ്രമാം ചേതോഹാരിയാം സ്നേഹഗാഥയോതിടുന്നു വർണ്ണക്കിളികള്‍ (നിന് സാന്ദ്രമാം...) മാനസം വാചാലമായ്...ആര്‍ദ്രമായ് തേന്‍ ചിന്തുകള്‍ വിടരുന്നൂ..വചനങ്ങള്‍ വെൺചന്ദ്രിക വീണൊഴുകിയ കനവിന് പുഴയില്‍ (ഇന്ദ്രനീല രാവുപോലെ........) |