വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 16 2023 16:26:22.
എത്ര പുഷ്പങ്ങൾ മുന്നിൽ സഖീ എത്ര സ്വപ്നങ്ങൾ കണ്ണിൽ (എത്ര പുഷ്പങ്ങൾ) പൊട്ടിത്തകർന്നോരെൻ ചിത്തത്തിൻ സൗധത്തിൽ ഇത്ര നാൾ ശൂന്യത മാത്രം (പൊട്ടിത്തകർന്ന) ഇന്നു നീ വന്നപ്പോൾ എന്നാത്മ ഫലകത്തിൽ വർണ്ണങ്ങൾ സങ്കല്പ ചിത്രങ്ങൾ (ഇന്നു നീ) സഖീ... സഖീ... സഖീ... (എത്ര പുഷ്പങ്ങൾ) ഏഴിലം പാലപ്പൂമൊട്ടു പോലിത്ര നാൾ ഏതോ വനത്തിൽ മയങ്ങീ (ഏഴിലം പാല) നിൻ കരസ്പർശത്താൽ നിറയുന്നു ജീവനിൽ നാദങ്ങൾ അനുരാഗ ഗീതങ്ങൾ (നിൻ കരസ്പർശത്താൽ) സഖീ... സഖീ... സഖീ... (എത്ര പുഷ്പങ്ങൾ) |