മുത്തുക്കിളി മൊഴികളെ (അരങ്ങ്‌ )
This page was generated on April 23, 2024, 9:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സായികുമാർ ,ശാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:50:08.

മുത്തുക്കിളിമൊഴികളേ...ചുംബന ലതകളേ
മുത്തുക്കിളിമൊഴികളേ...ചുംബന ലതകളേ
രാക്കുളിരില്‍ മുഴുകി വരും തങ്ക നിലാവേ
എന്നില്‍ പടരുമീ ഓമലിന്‍ സ്വപ്നമായി വാ
മുത്തുക്കിളിമൊഴികളേ.......

താമരവളയം കണ്ടോ എന്‍ അനുരാഗം നിറയുമീ
പൂങ്കൈയിൽ കണ്ണില്‍ കമലദളം കണ്ടോ(താമരവളയം..)
സിരകളിലൊഴുകും സ്നേഹമേ...
ഇരു കര കവിയും മോഹമേ...
കളി ചിരിയില്‍ പത നുരയും
കാമുകഹൃദയം കണ്ടോ...
(മുത്തുക്കിളി...)

മോതിരവളയം കാട്ടി എന്നകതാരില്‍ നിറയുവാന്‍
പലനാളായ് നീ തേടും രാഗമറിഞ്ഞൂ ഞാന്‍ (മോതിരവളയം..)
ഇണയരയന്നം പുണരുമീ
തിരകളിലുലയും തെന്നലില്‍
രോമാഞ്ചം പെയ്തുവരും
സ്നേഹനിലാവേ വാ....
(മുത്തുക്കിളി ...)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts