ഒരിക്കലും പിണങ്ങാത്തൊരിണക്കം (സൗദാമിനി )
This page was generated on April 25, 2024, 3:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍വിധു പ്രതാപ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൃഷ്ണ ,ജയകൃഷ്ണൻ ,ശ്രുതി ,സുമിത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:57.

ഒരിക്കലും പിണങ്ങാത്തൊരിണക്കം
ഇഹത്തിലെ സ്വർഗ്ഗത്തിൻ തുടക്കം
എന്നെന്നും വാടാതെ (2) മണ്ണിതിൽ പുഷ്പിക്കും
നന്ദനവനത്തിലെ നടത്തം (ഒരിക്കലും..)
ഒരിക്കലും പിണങ്ങാത്തൊരിണക്കം

ഒരുകൊമ്പിലൊരേ ഞെട്ടിൽ ഒരിക്കലും പിരിയാതെ
പരസ്പരം കളിയാടും ഗുരുത്വം (ഒരു കൊമ്പിൽ...)
ചിരിക്കുമ്പോൾ പരസ്പരം ചിരികൊട്ടി ചിതറുന്നു
ഉറങ്ങുമ്പോൾ ഒരേ പായിൽ ഉറക്കം (2)

നി സ രി സ നി സ രി സ
രി മ പ മ രി മ പ മ
പ നി സ നി പ നി സ നി
പ നി സ രി പ നി സ രി
മാ രിപാ മരിരിസാ
(ഒരിക്കലും...)

ഉപ്പേരിയായാലും ഊണിഞ്ഞരിയായാലും
പപ്പാതി വീതിക്കും പഠിത്തം (ഉപ്പേരി..)
ഉറങ്ങാൻ കിടന്നാലും കറങ്ങാൻ പോയാലും
പറഞ്ഞാലും തീരാത്ത ചരിത്രം

നി സ രി സ നി സ രി സ
രി മ പ മ രി മ പ മ
പ നി സ നി പ നി സ നി
പ നി സ രി പ നി സ രി
മാ രിപാ മരിരിസാ
(ഒരിക്കലും...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts