വിശദവിവരങ്ങള്‍ | |
വര്‍ഷം | 2022 |
സംഗീതം | സുശിൻ ശ്യാം |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | കപിൽ കപിലൻ ,ഹംസിക അയ്യർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 03 2022 10:32:54.
ആകാശംപോലെ അകലെ അരികത്തായ് ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ അനുരാഗ തീയെരിയുമ്പോൾ നാം പുണരാതെയറിയുന്ന മഴയുള്ള രാവിന്റെ കൊതിയാണു നീ.... തൂമഞ്ഞായ് നിന്നു വെയിലായ് ഞാൻ വന്നു ഒരു ശ്വാസക്കാറ്റിൽ പൊലിയാമെന്നോർത്തു അകലാനോ കലരാനോ കഴിയാതെ നാം ഇടനെഞ്ചിൽ വീഴുന്ന മലർവാക നിറമുള്ള കനവാണു് നീ...... വിരഹാഗ്നിയിൽ എരിഞ്ഞാളുന്ന രാവിൽ തിര നുര നെയ്യുന്ന തീരങ്ങളിൽ പുലർകാലം പോരും വഴിയോരങ്ങളിൽ ഓർക്കുവാനായ് ഈയൊരാൾമാത്രം പാതിയാത്മാവിൽ വീഞ്ഞുമായ് വന്നൂ മഴയിലും ഈ തീ ആളുന്നു.... കരകാണാത്ത രാവിൽ മറവികൾ തൊടുമോ നിന്നോർമ്മയിൽ... ആകാശംപോലെ അകലെ അരികത്തായ് ഉയരേ ദൂരത്തോ ഉയിരിൻ ചാരത്തോ അനുരാഗ തീയെരിയുമ്പോൾ നാം അതിരറ്റകാലത്തിൻ അലമേലെ ഒഴുകുന്ന ഇലകൾ നമ്മൾ... |