മണ്ണും കല്ലും വാരിത്തിന്നും (പുരുഷൻ) (കൃഷ്ണാ ഗോപാലകൃഷ്ണ)
This page was generated on April 26, 2024, 9:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംബാലചന്ദ്ര മേനോന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2017 08:22:05.
 
മണ്ണും കല്ലും വാരിത്തിന്നും കള്ളക്കണ്ണാ മായക്കണ്ണാ
പശുക്കളെ കാക്കും കാക്കക്കറുമ്പാ
എന്നും കുന്നും നീയെന്നുള്ളില്‍ വെണ്ണക്കള്ളന്‍ ഉണ്ണിക്കണ്ണാ
കടമ്പുമേലേറിച്ചാടും കുറുമ്പന്‍
മടിയന്‍ ഒരു പിടിയവിലിന്‍ കൊതിയന്‍
തരുണികള്‍ നടുവില്‍ നടനമാടും ശൃംഗാരക്കുഴമ്പന്‍
(മടിയന്‍ )

തിരപ്പുറത്തേറി താളം ചവിട്ടാം
മുളങ്കുഴല്‍ച്ചാനില്‍ ഈണം മുഴക്കാം
(തിരപ്പുറത്തേറി )
വിഷത്തിനും വിഷം തന്നെ വിളമ്പും
വിഷുക്കണിപ്പൊന്നും മഞ്ഞത്തിടമ്പേ
(വിഷത്തിനും )
അഷ്ടമിരോഹിണിയിഷ്ടവിരുന്നു നുണഞ്ഞീടാം
ശിഷ്ടവസന്തവിനോദവിഹാരമണഞ്ഞീടാം
പീലിക്കണ്ണാ ലീലകൃഷ്ണാ ഗോപാലകൃഷ്ണാ വരൂ

(എന്നും കുന്നും )

മനസ്സുകള്‍ വിരല്‍ത്തുമ്പില്‍ കുടയായു്
പിടിച്ചെടുത്തെന്റെ കണ്ണന്‍ ഉയര്‍ത്തൂ
(മനസ്സുകള്‍ )
നിഴല്‍ പോലെയെത്തും രാധയരികില്‍
മിഴിയിണ നനയാതെ തുണയ്ക്കൂ
(നിഴല്‍ )
പത്തു കൊടുക്കുകിലായിരമേകും ഗോമാതാ
പണ്ടു കൊടുത്തതു് പിന്നെ ലഭിക്കും കാര്‍വര്‍ണ്ണാ
ചേലക്കള്ളാ നീലകൃഷ്ണാ ഗോപാലകൃഷ്ണാ വരൂ

(എന്നും കുന്നും )
മണ്ണും കല്ലും വാരിത്തിന്നും കള്ളക്കണ്ണാ മായക്കണ്ണാ
പശുക്കളെ കാക്കും കാക്കക്കറുമ്പാ കുറുമ്പാ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts