മഴമുകില്‍ കൊട്ടുണു (ഇന്ധനം )
This page was generated on April 27, 2024, 7:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 01 2024 17:50:08.
മഴമുകിൽ കൊട്ടുന്നു മേഘങ്ങളിലൊരു താളം
ജലകണമിറ്റുന്നു ഈ ഭൂമിയിലൊരു മേളം
സഖീ നീ പാടുമോ അനുരാഗ സംഗീതം
നിസനിസ മരിപ നിധമപസ സനിപമരിനിസ
(മഴമുകിൽ...)

സന്ധ്യയാം ഗോപാംഗനയ്ക്കായ്
വെള്ളിനീർപ്പൂമാല തീർക്കും
പൂമഴ കൊള്ളാതെ നിൽക്കാൻ
പൊൻകുട നീട്ടുന്നു രാത്രി

സന്ധ്യയാം ഗോപാംഗനയ്ക്കായ്
വെള്ളിനീർപ്പൂമാല തീർക്കും
പൂമഴ കൊള്ളാതെ നിൽക്കാൻ
പൊൻകുട നീട്ടുന്നു രാത്രി
ഇവിടെ നിൻ മടിയിൽ ഞാൻ
സ്വപ്നങ്ങൾ കാൺകെ
ഹൃദയാഭിലാഷമോ നിൻ ഗാനമായ്
നിസനിസ മരിപ നിധമപസ സനിപമരിനിസ
(മഴമുകിൽ...)

പൂനിലാ പൊൻപട്ടുടുക്കും ഭൂമിതൻ രാഗാർദ്രഭാവം
യാമിനീ നീയും കവർന്നോ ഭൂമിതൻ തീരാത്ത മോഹം
അരികിൽ നിൻ കവിളിൽ ഞാൻ ചിത്രങ്ങളെഴുതേ
ഉരുകുന്ന മൗനമോ നിൻ ഗാനമായ്
നിസനിസ മരിപ നിധമപസ സനിപമരിനിസ
(മഴമുകിൽ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts