കാരണമെന്തേ പാര്‍ത്ഥ (വിധി തന്ന വിളക്കു് )
This page was generated on April 27, 2024, 1:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ലീല ,വിനോദിനി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:02.
 
കാരണമെന്തേ പാര്‍ത്ഥാ നിന്‍‌ കമലവദനമിതു വാടാന്‍
കാതരമിഴിയാം ഏതൊരു കാമിനി കടന്നു വന്നു കരളില്‍
രാഗം പടര്‍ന്നുവല്ലോ മിഴിയില്‍
(കാരണം)

മധുസൂദനാ മാധവാ തവ യദുകുലനന്ദിനിയാം സുഭദ്രയെന്‍
ഹൃദയാന്തരാളത്തിലേറി മനം മദനന്റെ മണിമേടയാക്കി
(മധുസൂദനാ)

ആശ വേണ്ട പാര്‍ത്ഥാ അതില്‍ ആശ വേണ്ട പാര്‍ത്ഥാ
അന്യനു വിധിച്ചൊരു കൈമുതലവളില്‍
(ആശ)

റാണി സുഭദ്ര തന്‍ പാണി ദുര്യോധനനായ് നല്‍കുവാനായ്
മാമക സഹജന്‍ മതിമാനാകും ബലരാമനാജ്ഞ നല്‍കി
(ആശ)

കരുണാകരനാം കണ്ണന്‍ തിരുവടി കയ്യിനു ബലമേകുമെങ്കില്‍
സുരസുന്ദരിയാം സുഭദ്രയെന്നില്‍ വരണമാല്യം ചാര്‍ത്തും
കണ്ണാ വരണമാല്യം ചാര്‍ത്തും കണ്ണാ

ശംഭോ വിഷ്ണും മഹാദേവാ ശംഭോ ചന്ദ്രജഡാധരനെ

പരിപൂതമിന്നെന്റെ സദനം സ്വമി പരിപൂതമിന്നെന്റെ നയനം
അവിടത്തെയാഗമനമടിയന്റെ രാജ്യത്തിന്നരുളാവു മംഗല്യ വിഭവം
ശംഭോ വിഷ്ണും മഹാദേവാ ശംഭോ ചന്ദ്രജഡാധരനെ

പരിപൂതമിന്നെന്റെ സദനം സ്വമി പരിപൂതമിന്നെന്റെ നയനം
അവിടത്തെയാഗമനമടിയന്റെ രാജ്യത്തിന്നരുളാവു മംഗല്യ വിഭവം
കന്യാഗൃഹത്തിലീ സന്യാസിവര്യനെ കയ്യോടേ വാഴിക്കേണം
രാജസോദരി റാണിസുഭദ്രയെ പൂജയ്ക്കായേല്‍പ്പിക്കണം

സാഹസമരുതേ സുഹജം സാഹസമരുതേ
പേരറിയാതെ നാടറിയാതെ ഊരറിയാതെ കുലമറിയാതെ
സന്യാസത്തിനു പോയിടുമിവനെ കന്യാഗൃഹത്തിലെങ്ങിനെ കേറ്റും
സാഹസം)

സച്ചിദാനന്ദരൂപം നിരൂപിച്ചാല്‍ നിശ്ചലാകൃതിയാകിയ ഭാഗ്യവാന്‍
ഇന്നു തന്നെയതിനെ നീ കൊണ്ടുപോയ് കന്യാഗൃഹം തന്നിലാക്കണം
മാധവാ മമ ശാസനമിങ്ങനെ മാധവിയോടു ചെന്നു പറക നീ

ഭദ്രേ സുഭദ്ര വന്നാലും ഭദ്രമായ് നീ തന്നെ പാര്‍ത്തുകൊണ്ടാലും
ധന്യദി ധന്യ നീ സന്യാസിവര്യനെ കന്യകേ നീ തന്നെ പരിചരിച്ചാലും

താമരമിഴിയില്‍ പ്രേമസ്വപ്നം തള്ളി വരുന്നല്ലോ
കാമിനിയാള്‍ക്കൊരു കല്യാണത്തിനു കാലമടുത്തല്ലോ
ദൂരത്തുള്ളൊരു രാജകുമാരന്‍ വീരന്‍ സുകുമാരന്‍
തേരില്‍ കേറ്റിക്കൊണ്ടു ഗമിക്കാന്‍ നേരെ വരുമല്ലോ
കര്‍മ്മബന്ധങ്ങള്‍ വെടിഞ്ഞ ഭിക്ഷു
ഇക്കല്യാണക്കാര്യങ്ങളോര്‍ത്തതെന്തേ
സര്‍വ്വം വെടിഞ്ഞൊരു സന്യാസി പോലും
സര്‍വ്വ മനോഹരി നിന്നെ കണ്ടാല്‍
പൂവമ്പു കൊണ്ടു വലഞ്ഞു പോകും
പൂമാല ചാര്‍ത്തുവാന്‍ ഓര്‍ത്തു പോകും

പൂച്ചസന്യാസി ഭവാന്‍ പൂച്ചസന്യാസി
പുഷ്പബാണ ലീലയോടും പൂച്ചസന്യാസി
കണ്ണു കണ്ടാല്‍ സുന്ദരനാം ഇന്ദ്രനെപ്പോലെ
കയ്യു കണ്ടാല്‍ വില്ലെടുത്ത വീരനെപ്പോലെ
മാറുകണ്ടാല്‍ മാരോപമന്‍ അര്‍ജ്ജുനനെപ്പോല്‍
മദനവാര്‍ത്തയോതിടുന്ന സുന്ദരനാരാ
(പൂച്ചസന്യാസി)
ആശയോടെ ഓടി വന്നോരര്‍ജ്ജുനനല്ലോ എന്റെ
പേശലാംഗി നീ കനിഞ്ഞാല്‍ നിന്നുടെ ദാസന്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts