മഞ്ചാടി മഴ (റോക്ക്‌ ആൻഡ്‌ റോൾ)
This page was generated on April 23, 2024, 10:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംവിദ്യാസാഗര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍മധു ബാലകൃഷ്ണൻ ,സുജാത മോഹൻ
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:25.

മഞ്ചാടിമഴ പുഞ്ചിരിക്കൊഞ്ചലുകൾ
പഞ്ചാരമണിച്ചുണ്ടിലെ ചുംബനങ്ങൾ
എന്നോട് പറയാത്ത സ്വകാര്യങ്ങൾ
പൂമുല്ലേ നിലാമുല്ലേ പൂക്കാലം വിളിക്കുന്നു വാ വാ
(മഞ്ചാടിമഴ....)

തെളിവാർന്നു നില്പൂ കടലിന്റെ മൗനം
കൊതിയായതിൽ നീന്താൻ അലമാലയായി
അലിവോടെ എന്തോ പറയുന്നതാരെൻ
പ്രിയമാർന്ന പൂപ്പാട്ടിൻ ശ്രുതിയെന്ന പോൽ
ഏതോ മൊഴിയഴകിൽ പൂക്കും കവിതകളോ
ഞാൻ നിൻ ഇതൾ മിഴിയിൽ കാണും കനവുകളോ
പറയാൻ മറന്നു പോയ വാക്കിലുള്ളൊരീ ഈണമായ്
(മഞ്ചാടിമഴ....)


അനുരാഗിമാരായ് ഇരു താരകങ്ങൾ
നറുവെണ്ണിലാപ്പൂക്കൾ തിരയുന്നുവോ
ശലഭങ്ങൾ തേടും ദലമർമ്മരങ്ങൾ
സ്വരമാർന്നു മൂളുന്നു ലയലോലമായ്
ഓരോ നിമിഷവുമെൻ പ്രേമം സുരഭിലമായ്
ഓരോ നിമിഷവുമെൻ പ്രേമം സുമധുരമായ്
അരികേ അലിഞ്ഞു പെയ്ത മഞ്ഞുതുള്ളിയായ് മനം
(മഞ്ചാടിമഴ....)







 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts