മന്ദാരക്കാറ്റില്‍ (ശംഖനാദം )
This page was generated on April 20, 2024, 10:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനരാപ്പാള്‍ സുകുമാരമേനോന്‍
ഗായകര്‍കെ ജെ യേശുദാസ് ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,രോഹിണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:18.

മന്ദാരക്കാറ്റില്‍ പടരും പൂങ്കാറ്റില്‍
പുന്നാരം പാടിയെത്തുന്നു
വന്നല്ലോ സന്ധ്യ ചിരിതൂകും സന്ധ്യ
മാണിക്യം തേടിയെത്തുന്നു
(മന്ദാര)

ഹൃദയ മുരളീഗാനവുമായി
മൂകമനോരഥ നൗകയിലേറി
ഹൃദയ മുരളീഗാനവുമായി
മൂകമനോരഥ നൗകയിലേറി
സുരഭില ജീവിതവാടിയിലെന്നും
സുരഭില ജീവിതവാടിയിലെന്നും
മധുവും മലരും
ഇനി നുകരുക തരളിതമനുനിമിഷം
(മന്ദാര)

അകലെ താരണിവീഥിയിലാരോ
പ്രേമവിപഞ്ചിക മീട്ടുകയായി
അകലെ താരണിവീഥിയിലാരോ
പ്രേമവിപഞ്ചിക മീട്ടുകയായി
ഇനിയൊരു നിമിഷം പാടുക നമ്മള്‍
ഇനിയൊരു നിമിഷം പാടുക നമ്മള്‍
ഇരവും പകലും
ശ്രുതി പകരുക പുളകിത സുഖലസിതം
(മന്ദാര)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts