വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | അനിയന് തോപ്പില്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:24.
ഉള്ളിന്റെയുള്ളിലെനിക്കൊരു മോഹം ആരാരുമറിയാതെനിക്കൊരു ദാഹം കണ്ണാരം മൂടി കടുക്കാരം പാടി കന്നിവയല്‍ വരമ്പില്‍ കളിയാടാന്‍ മോഹം ഒളിച്ചിടും നിന്നെ പിടിക്കണം വീണ്ടും ഞാന്‍ (ഉള്ളിന്റെയുള്ളിലെനിക്കൊരു...) കാട്ടരുവി പായുമ്പോള്‍ പൂങ്കുരുവി പാടുമ്പോള്‍ തേന്മാവിന് കൊമ്പത്തെ ഊഞ്ഞാലിലാടി (കാട്ടരുവി ..) എത്താത്ത മാമ്പഴം പൊട്ടിക്കാനൊരു മോഹം പൂമ്പാറ്റയായ് പാറണം.... എത്താത്ത മാമ്പഴം പൊട്ടിക്കാനൊരു മോഹം പൂമ്പാറ്റയായ് പാറണം.... (ഉള്ളിന്റെയുള്ളിലെനിക്കൊരു...) കുന്നത്തെ കൊന്നമരം പൊന്‍ വളകള്‍ ചാര്‍ത്തുമ്പോള്‍ കാട്ടാറിനോളങ്ങള് കളിയാക്കും നേരത്തു്(കുന്നത്തെ..) നീരാടി നീന്താനായ് കൂടെ നീ കൂടണം കളിത്തോഴി നീ കൂടണം (ഉള്ളിന്റെയുള്ളിലെനിക്കൊരു...) |