വരു വരു കണ്മണി (ശംഖനാദം )
This page was generated on April 24, 2024, 9:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനരാപ്പാള്‍ സുകുമാരമേനോന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:17.

വരൂ വരൂ കണ്മണി കണി തരും പൊന്മണി
മീട്ടിടാം കളമൊഴി ശ്രുതിയെഴും നന്തുണി
വന്നല്ലോ ചിങ്ങമാസം മലരോലും മന്ദഹാസം
മയിലാടുമ്പോള്‍ മഴവില്ലെങ്ങും
വരൂ വരൂ കണ്മണി കണി തരും പൊന്മണി
മീട്ടിടാം കളമൊഴി ശ്രുതിയെഴും നന്തുണി

നീയൊരു താമര മലരിതളോ നീയൊരു കന്നിനിലാ വൊളിയോ (2)
നിറമെഴും മണിമുകില്‍ കതിരിടും വനികളില്‍
നിറമെഴും മണിമുകില്‍ നിറയെ ചിരിയല തരും
പുഴയും അകലെ മലര്‍ നിറപറ
വരൂ വരൂ കണ്മണി കണി തരും പൊന്മണി
മീട്ടിടാം കളമൊഴി ശ്രുതിയെഴും നന്തുണി

കിങ്ങിണി കെട്ടിയ കിളിമകളോ കണ്ണിണ എഴുതിയ കണിമലരോ (2)
കിളി വരും ഒരു കാലം കിളി തരും മരതകം
കിളി വരും ഒരു കാലം തനിയെ മിഴി തളിരിടും വിടരും അരികിലൊരു ശശികല

വരൂ വരൂ കണ്മണി കണി തരും പൊന്മണി
മീട്ടിടാം കളമൊഴി ശ്രുതിയെഴും നന്തുണി
വന്നല്ലോ ചിങ്ങമാസം മലരോലും മന്ദഹാസം
മയിലാടുമ്പോള്‍ മഴവില്ലെങ്ങും
വരൂ വരൂ കണ്മണി കണി തരും പൊന്മണി
മീട്ടിടാം കളമൊഴി ശ്രുതിയെഴും നന്തുണി






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts