വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | കൈതപ്രം |
ഗാനരചന | കൈതപ്രം |
ഗായകര്‍ | സുജാത മോഹൻ |
രാഗം | കല്യാണ വസന്തം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:23.
തേന്‍നിലാവിലെന്‍ നീലാമ്പല്‍ പൂ വിരിഞ്ഞൂ താരകങ്ങളെന്‍ കൈക്കുമ്പിളില്‍ പൊഴിഞ്ഞൂ തിങ്കളെന്റെ അരികില്‍ വന്നു..അമ്മയെപ്പോലെ... തേന്‍ നിലാവിലെന്‍ നീലാമ്പല്‍ പൂ വിരിഞ്ഞൂ സ്നേഹതന്ത്രി മീട്ടി...നെഞ്ചില്‍ ചേര്‍ത്തു മെല്ലെ കാറ്റു വന്നു തഴുകിയിന്നെന്റെ അച്ഛനെപ്പോലെ..(സ്നേഹതന്ത്രി...) രാക്കുയിലിന്‍ താരാട്ടില്‍ കരള്‍ നിറഞ്ഞു തുളുമ്പുമ്പോള്‍ വാത്സല്യധാരയായ് മഞ്ഞു പെയ്തു... (തേന്‍നിലാവിലെന്‍ ..) മനംനൊന്തു ഞാനൊന്നു വിളിച്ചാല്‍ ദൂരെ മറുവിളി കേള്‍ക്കും ആദ്യമായ് കാണുന്ന കൊതിയോടമ്മയെന്നെ മെയ്യോടു ചേര്‍ക്കും.....(മനംനൊന്തു...) ആകാശമുല്ലകള്‍ പൂകൊണ്ടു മൂടും ആശാസുഗന്ധം മഴയായ് വീഴും അറിയാത്തലോടലില് ഞാനുറങ്ങും... (തേന്‍ നിലാവിലെന്‍ ..) |