വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | എസ് രമേശന്‍ നായര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 03 2014 12:37:14.
ആഴിത്തിരകള്‍ തീരത്തെഴുതും ആത്മകഥയീ ജീവിതം... ആരു കേള്‍ക്കുന്നു...വിധിതന്‍ മേഘസന്ദേശം... (ആഴിത്തിരകള്‍...) കണ്ണുനീരിന്‍ കടല്‍കടന്നീ മണ്ണിലലയും മോഹമേ....(2) സ്നേഹവസന്തം നിന്റെ മുന്നില്‍ പൂവിരിക്കാന്‍ പോരുമോ കയ്യില്‍ നിറയെ കനകമുണ്ടോ കാറ്റ് തുണയുണ്ടോ....വലയില്‍ സ്വര്‍ണ്ണമീനുണ്ടോ.... (ആഴിത്തിരകള്‍...) ആ...ആ...ആ...ആ.... മറവിയിൽ നീ ഒടുവിലൊരുനാൾ മനസ്സു ചായ്ക്കും വേളയിൽ...(2) മാമഴവില്ലിൻ വർണ്ണമെല്ലാം മായയായിത്തീരുമോ... അരികിലുണ്ടോ തണൽമരങ്ങൾ ഹൃദയശലഭങ്ങൾ....എവിടെ ഉദയതീരങ്ങൾ... (ആഴിത്തിരകള്‍...) |