സിന്ദൂര സന്ധ്യേ [M] (ദീപസ്തംഭം മഹാശ്ചര്യം )
This page was generated on May 3, 2024, 3:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,സംഗീത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:17.

സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
അതോ രാവിന്‍റെ മാറിലടിഞ്ഞോ
നിന്‍പൂങ്കവിളും നനഞ്ഞോ
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
നീ പകലിനെ കൈവെടിഞ്ഞോ

നിഴലേ ഞാന്‍ നിന്നേ പിന്‍തുടരുമ്പോള്‍ നീങ്ങുകയാണോ നീ
അകലേ നീങ്ങുകയാണോ നീ
അഴലേ നിന്നില്‍ നിന്നകലുമ്പോളെല്ലാം
അടുക്കകയാണോ നീ എന്നിലേക്കടുക്കുകയാണോ നീ
ഓ...........
സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ
നീ പകലിനെ കൈവെടിഞ്ഞോ

മാനസം ചുംബിച്ച മന്ദാരവല്ലിയില്‍ മിഴിനീര്‍ മുകുളങ്ങളോ
അതോ കവിയും കദനങ്ങളോ
ആട്ടവിളക്കിന്‍റെ ഇടറുന്ന നാളത്തില്‍
നടനെന്നും ഒരു പാവയോ
വിധി ചലിപ്പിക്കും വെറും പാവയോ
ഓ..........
(സിന്ദൂരസന്ധ്യേ....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts