ഈ കാട്ടില്‍ പുലിയുണ്ടോ (ദ ഗാര്‍ഡ്‌ )
This page was generated on April 26, 2024, 12:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംശ്യാം ധര്‍മന്‍ ,രാജേഷ്
ഗാനരചനആറുമുഖൻ വെങ്കിടങ്ങ്
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 18 2012 09:07:29.

കാട്ടുകുറുമ്പത്തി കരിനീലക്കണ്ണാളേ
നിന്റെ കാട്ടുകല്ല്യാണത്തിനു പെണ്ണേ നാളുകുറിച്ചല്ലോ
നിന്റെ കാട്ടുകല്ല്യാണത്തിനു പെണ്ണേ നാളുകുറിച്ചല്ലോ

കരളിനു കുളിരുണ്ടോ കനവില് നീയാണേ
നിന്റെ കാതിലാരെടി കല്ലുവച്ച കമ്മല് ചാര്‍ത്തിച്ചു
നിന്റെ കാതിലാരെടി കല്ലുവച്ച കമ്മല് ചാര്‍ത്തിച്ചു

കരളുതുടിക്കുന്നേ എന്റെ കറുമ്പിപെണ്ണാളേ
കലിയിളകിതുള്ളണ കള്ളി കാന്താരിപ്പെണ്ണേ
കാട്ടുചോലയില്‍ മുങ്ങിനിവര്‍ന്നിട്ടീറന്‍ മാറീല്ലേ
കാട്ടുപെണ്ണേ കറുത്തമുത്തേ മാറുമറച്ചില്ലേ
കലപില കലപില കൊഞ്ചണ നിന്റെ കാതില്‍ പറയട്ടേ
കാട്ടുകരിങ്കുയില്‍ കണിയാനായ് കുറിച്ചെടി കല്ല്യാണം

വായാടിപ്പെണ്ണേ എന്തേ നാണം വന്നോടീ
നാളെവെളുത്തോട്ടേ നേരെടി കല്ല്യാണം പെണ്ണേ
നാഗത്താന്‍ ദൈവത്തറയിലെ പെണ്ണാളെ
നാവേറും പാലൂട്ടൂം കളം പാട്ടും

നിന്‍ കഴുത്തില്‍ താലി ചാര്‍ത്തണത് ഓര്‍ത്തുപാടുന്നേ
നാളെയല്ലേ കാടിളക്കണ കാട്ടുകല്ല്യാണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts