വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:07.
വരുമോ വരുമോ ഗോകുലപാലാ വനമാല തരാം ഗോപാലാ ( വരുമോ) കമലമനോഹര മുഖമൊരു നിമിഷം കണ്ടുതൊഴാനൊരു മോഹം- അതിനായ് വരുമോ വരുമോ ഗോകുലപാലാ വനമാല തരാം ഗോപാലാ പീലികള്‍ തിരുകിയ തിരുമുടിയും നിന് നീലിമ വഴിയും കണ്മിഴിയും ( പീലികള്‍ ) ഓടക്കുഴലും കാണണമൊരുനാള് ഒളിചിതറും നിന് മെയ്യും - അതിനായ് ( വരുമോ) ഗോവര്‍ദ്ധനഗിരി കുടയായ് പൊക്കിയ കോമളമാം നിന് തൃക്കൈയ്യും (ഗോവര്‍ദ്ധന) കാളിയമര്‍ദ്ദന നര്‍ത്തനമാടിയ കാല്ത്താരിണയും കാണണം - അതിനായ് ( വരുമോ) |