വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ എസ് ചിത്ര ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:49:00.
ഹരിരാഗസാഗരം നിറമാര്‍ന്നൊരോര്‍മ്മയായ് ഇരുളാം സമാധിയില്‍ തിരിതാഴ്ന്ന ദീപമായ് ശ്രുതിചേര്‍ന്നു നൊന്തുപാടൂ പ്രണയവീണേ നീ ഹരിരാഗസാഗരം നിറമാര്‍ന്നൊരോര്‍മ്മയായ് മംഗല്യയാമിനി മാലേയമോഹിനി സൂര്യാനുരാഗിയായ് നില്പൂ നീ ഗന്ധര്വ്വനാദമാം ധ്യാനാനുഭൂതിയില് ശാലീനശില്പമായ് നില്പൂ നീ എങ്ങോ മറന്നിട്ട നിന് കാല്‍ച്ചിലമ്പിന്റെ മുത്തുകളെല്ലാം അടര്‍ന്നുപോയി ശ്രുതിലയലോലേ ഗുണശീലേ ശുഭചരിതേ നീ ഹരിരാഗസാഗരം നിറമാര്‍ന്നൊരോര്‍മ്മയായ് ഏകാന്തവീഥിയില്‍ നീ നിന്റെ യാത്രയെ തീര്ത്ഥാടനങ്ങളായ് മാറ്റുമ്പോള്‍ കാണാതെയിറ്റുന്ന കണ്ണീര്‍മഴത്തുള്ളി നോവുന്ന വിങ്ങലായ് മായ്ക്കുമ്പോള്‍ താനേ വിതുമ്പുന്ന സന്ധ്യേ നിനക്കെന്റെ മന്ത്രവിശുദ്ധമാം മംഗളങ്ങള്‍ ശ്രുതിലയലോലേ ഗുണശീലേ ശുഭചരിതേ നീ ഹരിരാഗസാഗരം നിറമാര്‍ന്നൊരോര്‍മ്മയായ് |