മാനത്തെ മച്ചോളം (കുമ്മാട്ടി )
This page was generated on March 28, 2024, 6:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം ജി രാധാകൃഷ്ണന്‍ ,കാവാലം നാരായണപ്പണിക്കര്‍ ,ജി അരവിന്ദന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Singers : KS Chithra ,മഞ്ജു ,ആശ ,ഉഷ
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2020 10:46:01.
മാനത്തെ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദംനട്ട്
(മാനത്തെ...)
മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടി - 2
മുത്തശ്ശിക്കഥയിലെ കുമ്മാട്ടി - 2
കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി...

പൂവിടാംകുന്നിന്റെ തോളത്ത്
ഭൂമി കാണാൻവരും കുമ്മാട്ടി
പറപറന്നാണോ? പല്ലക്കിലാണോ?
നടനടന്നാണോ? ഇരുന്നിരുന്നാണോ?
മുത്തശ്ശിക്കഥയിലെ കുമ്മാട്ടിടെഴുന്നള്ളത്ത്?
കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി...

ഒറ്റക്കാതിൽ സൂര്യനെ ഞാത്തി കുമ്മാട്ടി
മറ്റേ കാതോ വെറുതേ ഞാത്തി കുമ്മാട്ടി
ആയിരമണിയൻ തുറികണ്ണ് തുറികണ്ണ്
കാടുംമേടും നീട്ടിയ കുള്ളിയാന്തേറ്റ കോമ്പല്ല്
പെരുഞ്ചെല്ലൂർക്കാവിലെ കോലംപോലെ - 2
പേടിപ്പിച്ചോണ്ട്... പേപിടിച്ചോണ്ട്...
നമ്മളുറങ്ങുമ്പം മുത്തശ്ശിക്കഥയിലെ കുമ്മാട്ടിടെഴുന്നള്ളത്ത്
കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി...

ഒറ്റക്കാതിൽ സൂര്യനെ ഞാത്തി കുമ്മാട്ടി
മറ്റേ കാതോ വെറുതേ ഞാത്തി കുമ്മാട്ടി
ആയിരമണിയൻ തുറികണ്ണ് തുറികണ്ണ്
കാടുംമേടും കുത്തിമറിക്കാനാടിവേടക്കോമ്പല്ല് കൊമ്പല്ല്
ആകാശപ്പന്നി നീട്ടിയ കുള്ളിയാന്തേറ്റ
പേടിപ്പിച്ചോണ്ട്... പേപിടിച്ചോണ്ട്... നമ്മളുറങ്ങുമ്പം
മുത്തശ്ശിക്കഥയിലെ കുമ്മാട്ടിടെഴുന്നള്ളത്ത്
കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി...
കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി... കുമ്മാട്ടി...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts