കറുകറെ കാര്‍മുകില്‍ (Fast) (കുമ്മാട്ടി )
This page was generated on March 29, 2024, 8:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം ജി രാധാകൃഷ്ണന്‍ ,കാവാലം നാരായണപ്പണിക്കര്‍ ,ജി അരവിന്ദന്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:00.
ഝികി ഝികി തക്കം തെയ് തെയ്
ഝികി ഝികി തക്കം തെയ് [3]
കറുകറക്കാര്‍മുകില്‍ കൊമ്പനാന-
പ്പുറത്തേറിയെഴുന്നെള്ളും മൂര്‍ത്തേ

(ഝികി...)

കര്‍ക്കിടകത്തേവരേ തുടം തുടം
കുടം കുടം നീ വാര്‍ത്തേ...
ഝികി ഝികി തക്കം തെയ് തെയ്
ഝികി ഝികി തക്കം തെയ് [3]

(കറുകറ...)

മഴവില്‍ക്കൊടി മാനത്ത്
പൊന്നമ്പലമുറ്റത്ത്
കുളിരുന്നു നനയുന്നു അലിഞ്ഞ-
ലിഞ്ഞങ്ങുലഞ്ഞു മായുന്നൂ

(ഝികി...)

മാനത്തൊരു മയിലാട്ടം
പീലിത്തിരുമുടിയാട്ടം....
ഇളകുന്നൂ നിറയുന്നൂ ഇടഞ്ഞി-
ടഞ്ഞങ്ങൊഴിഞ്ഞു നീങ്ങുന്നൂ

(ഝികി...)

മനസാകെ നനഞ്ഞല്ലോ
തീകാഞ്ഞു കിടന്നല്ലോ
ഒഴിയുന്നൂ വഴിയുന്നൂ അടിഞ്ഞു
ഞങ്ങള്‍ തളര്‍ന്നുറങ്ങുന്നൂ

(ഝികി...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts