നാദം മധുരം (സുനില്‍ വയസ്സ് 20 )
This page was generated on April 20, 2024, 5:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:14.

നാദം മധുരം വചനം മധുരം
നവവസന്തസുമമധുരം
നവവസന്തസുമമധുരം
വചനം വചനം മധുരം മധുരം
രൂപം രൂപം മധുരം മധുരം
വരു വരാംഗിനി അരികിൽ
(നാദം...)

സ്വപ്നസുഖാലസ നിദ്രയിൽ
സുമമോഹനമാകിയ വാടിയിൽ
പൂ ചൂടി നിൽക്കും വല്ലരി
സുരസുന്ദരി നടമാടൂ
ചിരിച്ചൂ താരകൾ
വാനിടത്തിൽ അകലെയായ്‌
വിതറി കനകത്തിൻ കതിരൊളി
(നാദം...)

പ്രേമമനോഹരവീഥിയിൽ
പൊൻതാലമേന്തിയ കൽപന
നവസ്വാഗത ഗീതം പാടി
ഹാ കാത്തിടുന്നു നിന്നെ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts