അനുപമ സ്നേഹ ചൈതന്യമേ (വർണ്ണപ്പകിട്ട് )
This page was generated on April 24, 2024, 6:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംവിദ്യാസാഗര്‍
ഗാനരചനജോസ് കല്ലുകുളം
ഗായകര്‍കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ദിവ്യഉണ്ണി ,മീന ,എൻ എഫ് വർഗീസ് ,ജഗദീഷ് ,ജനാർദ്ദനൻ ,എം ജി സോമന്‍ ,കനകലത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:54.

അനുപമസ്നേഹചൈതന്യമേ
മന്നില്‍ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ
യേശുവേ... സ്നേഹസ്വരൂപാ...
സ്നേഹമേ ദിവ്യസ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍

സര്‍വ്വം ക്ഷമിക്കുന്നവന്‍ നീ
ഞങ്ങള്‍ക്കു പ്രത്യാശയും നീ
വഴിയും സത്യവും ജീവനുമായ് നീ
വന്നീടണമേ നാഥാ....
സ്നേഹമേ ദിവ്യസ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
(അനുപമ)

നിന്‍ ദിവ്യസ്നേഹം നുകരാന്‍
ഒരു മനസ്സായ് ഒന്നുചേരാന്‍
സുഖവും ദുഃഖവും പങ്കിടുവാന്‍
തുണയേകണമേ നാഥാ...
സ്നേഹമേ ദിവ്യസ്നേഹമേ
നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍
(അനുപമ)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts