വരചന്ദ്രലേഖ (കിലുകില്‍ പമ്പരം )
This page was generated on April 26, 2024, 5:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംധര്‍മവതി
അഭിനേതാക്കള്‍മധുപാൽ ,കാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:43.
 
അ...

വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ
അ...
അറിയാതെയെന്റെ മാറില്‍ അലിയും പരാഗമല്ലേ
മുരളീമുകുന്ദനേ തേടി
അ...
അലയുന്ന രാധ നീയല്ലേ
മപധപ മഗരിഗ മഗരിഗ സനിസരി
സാ നീ ധാ പാ ധനിസരി സാ

വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ

പൊന്‍വീണയാം തളിരുടലില്‍ വിരല്‍ തൊടവേ
സുമധുര സംഗീതം പകരുകയോ
(പൊന്‍വീണയാം )
നീലവാര്‍മിഴിയില്‍ ആര്‍ദ്രഭാവലയ സാരസങ്ങള്‍ വിടരും - പിടയുമൊരു
നീലവാര്‍മിഴിയില്‍ ആര്‍ദ്രഭാവലയ സാരസങ്ങള്‍ വിടരും
മഴമുകില്‍ച്ചാന്തുവഴിയും മുടിയിഴത്തുമ്പു തഴുകാം
കുളിര്‍മണിക്കാറ്റിലുലയും ചെറുചിരിത്തൂവല്‍ പൊതിയാം
മനസ്സിലെ മുകില്‍നിര തുരുതുരേ വിതറിയ പകല്‍മഴ നനുനനയാം

വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ

ശ്രീരാഗമായു് സ്വരസദിയില്‍ ഇതളണിയും
ശ്രുതിലയശൃംഗാരം വിരിയുകയോ
(ശ്രീരാഗമായു് )
സാന്ധ്യനൂപുരവും ആര്‍ദ്രസാഗരവും ഒന്നു ചേര്‍ന്ന നിമിഷം - മനസ്സിലൊരു
സാന്ധ്യനൂപുരവും ആര്‍ദ്രസാഗരവും ഒന്നു ചേര്‍ന്ന നിമിഷം
കുനുകുളിര്‍മഞ്ഞു പൊഴിയും നിറനിഴല്‍ക്കാവിലലയാം
ഒരു പകല്‍പ്പക്ഷി കുറുകും നറുമലര്‍ക്കൊമ്പിലുലയാം
അരിയൊരു വനമുളമുരളിയിലൊഴുകുമൊരരുവിയിലല ഞൊറിയാം

വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ
അറിയാതെയെന്റെ മാറില്‍ അലിയും പരാഗമല്ലേ
മുരളീമുകുന്ദനേ തേടി
അലയുന്ന രാധ നീയല്ലേ
മപധപ മഗരിഗ മഗരിഗ സനിസരി
സാ നീ ധാ പാ ധനിസരി സാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts