സ്വരം സ്വയം മറന്നോ ശാരികേ (സ്വപ്നലോകത്തെ ബാലഭാസ്കരന്‍ )
This page was generated on March 28, 2024, 7:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,ആനി
ഗാനത്തിന്റെ വരികള്‍
Last Modified: June 10 2012 10:38:56.
 
സ്വരം സ്വയം മറന്നോ ശാരികേ
വരൂ സുഖം തരില്ലേ ഓര്‍മ്മകള്‍
അനാദിയാം വിഷാദമായി നിലാവിലീയലകടല്‍ തേങ്ങും
സ്വരം സ്വയം മറന്നോ ശാരികേ

അനന്തമീ വേനല്‍ക്കാറ്റില്‍ മരീചികേ നിന്‍ കുളിരെവിടെ
മറന്നു പോം പൊന്നോണക്കാറ്റില്‍ മനസ്സിലോ ഈ വളകിലുക്കം
മിഴികളോ നീര്‍ക്കിളികള്‍ ഉയിരുലോ കനല്‍പ്പൊരികള്‍
ഇവളെന്റെ മണിമുത്തല്ലേ
സ്വരം സ്വയം മറന്നോ ശാരികേ

തളര്‍ന്നൊരീ തോണിപ്പാട്ടില്‍ വിദൂരതേ നിന്‍ ചിറകെവിടെ
തളിര്‍ത്തിടും കിളിമൊഴികള്‍ തകര്‍ന്നുവോ ഈ പരിഭവത്തില്‍
തെളിയുമോ ഉദയമുഖം ഇരുളിലോ ഇനി അഭയം
ഇവളെന്റെ കണിമുത്തല്ലേ
(സ്വരം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts