താളം താളം (മഴമുകില്‍ പോലെ )
This page was generated on May 1, 2024, 2:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംനൂറനാട്‌ കൃഷ്ണന്‍കുട്ടി
ഗാനരചനകൂത്താട്ടുകുളം ശശി
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 11 2012 04:47:48.

ആ....ആ.....ആ......
ആ....ആ.....ആ......

രിസനിസാ നിപ പനിസരീ....
രിസനിസാ നിപ പനിസരീ....

താളം താളം താളം.....
പ്രപഞ്ച നാഡീസ്പന്ദനം
കിളി പാടും താളം...കടലിരമ്പും താളം
ഇല്ലിമുളം കാട്ടില്‍ കാറ്റൊരു പല്ലവി പാടും താളം
മഴയുടെ താളം മനസ്സില്‍ പെയ്യും
സംഗീതത്തിന്‍ ഹര്‍ഷതാളം......
പമ പമ രിമരി സരിസ നിസനി
പനിപ സനി സനി പനിപ മപമ രിമരിസ നിരിസാ.....
താളം താളം താളം.....

രിസനിസാ നിപ പനിസരീ....
രിസനിസാ നിപ പനിസരീ....

പൂവിരിയും താളം......
കറുകത്തുമ്പില്‍ തൂങ്ങും മഞ്ഞിൻ‌ കണമടരും താളം
കുഞ്ഞോളങ്ങളില്‍ താമരയിലകള്‍ നർ‌ത്തനമാടും താളം
(പൂവിരിയും......)
ഇതെന്റെ ഹൃദയതന്ത്രികള്‍ തന്നുടെ ജീവസ്പന്ദന താളം
താമരനൂലിഴപോലനുരാഗത്തേനൊലി ചിന്നും താളം....
(ഇതെന്റെ ഹൃദയ.....)
താളം താളം താളം.......

രിസനിസാ നിപ പനിസരീ.....
രിസനിസാ നിപ പനിസരീ.....

ഈ താളവുമായ് ഇന്നെന്‍ മനസ്സിന്‍ വേദിയില്‍ നർത്തനമാടാന്‍
ആടിപ്പാടിത്തളര്‍ന്നുവീണെന്‍ മാറില്‍ ചാഞ്ഞു മയങ്ങാന്‍
നിസരി സരിസ നിസനിപ
മപനി പനിപ മപമരീ
സരിമ രിപ മപനി പസ മപനി സരിമ നിരിസാ...
ആ....

ആലോലം പാടിപ്പാടി വിരലാല്‍ തഴുകിത്തഴുകി
ആത്മാവിന്‍ തൂമധു കിനിയും മുത്തം തന്നു കിടത്താന്‍
നീ വരുമോ......നീ വരുമോ......
നിന്നിലലിഞ്ഞൊരു നിർ‌വൃതിയായ് പടരാന്‍....

താളം താളം താളം.....
പ്രപഞ്ച നാഡീസ്പന്ദനം
കിളി പാടും താളം...കടലിരമ്പും താളം
ഇല്ലിമുളം കാട്ടില്‍ കാറ്റൊരു പല്ലവി പാടും താളം
മഴയുടെ താളം മനസ്സില്‍ പെയ്യും
സംഗീതത്തിന്‍ ഹര്‍ഷതാളം......


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts